2023-24 അധ്യയന വർഷത്തിലെ എം.ടെക് പ്രവേശനവുമായി ബന്ധപ്പെട്ട് റീഫണ്ടിന് അർഹതയുള്ള കുട്ടികൾ ഓൺലൈനായി ആപ്ലിക്കേഷൻ ക്ഷണിച്ച സമയത്ത് നൽകിയ അക്കൗണ്ട് നമ്പറും ഐ.എഫ്.എസ് കോഡും അതാതു വിദ്യാർഥികളുടെ ഇ-മെയിൽ അഡ്രസിൽ അയച്ചിട്ടുണ്ട്. ആയതു പരിശോധിച്ചു എന്തെങ്കിലും ആക്ഷേപമുള്ള പക്ഷം 2024 ജനുവരി 20 ന് വൈകിട്ട് നാലിന് മുമ്പായി dteplacementsection@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അറിയിക്കണം. ജനുവരി 24 ന് ശേഷം നൽകുന്ന പരാതികൾ സ്വീകരിക്കുന്നതല്ല.