ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വര്‍ഷത്തെ പ്രോജക്ട് പ്രകാരം ധനസഹായം അനുവദിച്ച് പ്രവര്‍ത്തനം ആരംഭിച്ച ലക്ഷ്യ കയര്‍ ഉത്പന്ന നിര്‍മാണ യൂണിറ്റിന്റെ ഉദ്ഘാടനം എലപ്പുള്ളി കാരാങ്കോട് കോളനിയില്‍ ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. സുജാത നിര്‍വഹിച്ചു. പ്രധാനമായും കയര്‍ കൊണ്ടുള്ള ചവിട്ടി ഉത്പന്നങ്ങളാണ് ഇവിടെ നിര്‍മിക്കുന്നത്. നായാടി വിഭാഗം സ്ത്രീകളെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗം കൂടിയാണ് ഈ സംരംഭം.

ചവിട്ടി ഉത്പന്നങ്ങള്‍ പ്രാദേശികാടിസ്ഥാനത്തില്‍ വീടുകളില്‍ നേരിട്ട് ചെന്നും വിവിധ സൂപ്പര്‍ മാര്‍ക്കറ്റുകളിലൂടെയും പ്രദര്‍ശനമേളകള്‍ വഴിയുമാണ് വിപണനം നടത്തുന്നത്. ചിറ്റൂര്‍ ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ എം. രാജഗോപാലന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

എലപ്പുള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രേവതി ബാബു അധ്യക്ഷയായ പരിപാടിയില്‍ വൈസ് പ്രസിഡന്റ് എസ്. സുനില്‍കുമാര്‍, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. സിന്ധു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജെ. മഹേഷ്, ബ്ലോക്ക് അംഗങ്ങളായ കെ. വിജയന്‍, വിശാലാക്ഷി, കെ.ജി സരോജ, എലപ്പുള്ളി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രമേഷ്, സുമതി, ലക്ഷ്യ കയര്‍ ഉത്പന്ന നിര്‍മാണ യൂണിറ്റ് പ്രസിഡന്റ് ശുഭ, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.