കുട്ടികളുടെ മേഖലയില്‍ നിന്നും നടപ്പാക്കേണ്ട പ്രോജക്റ്റുകള്‍ തയ്യാറാക്കുന്നതില്‍ പ്രയോഗിക പരിശീലനം നല്‍കുന്നതുമായ് ബന്ധപ്പെട്ട് സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ മുന്നൊരുക്ക ശില്പശാല നടത്തി.15 സ്‌കൂളുകളെ പ്രതിനിധീകരിച്ച് 125 കുട്ടികളും, 15 അധ്യാപകരും ശില്പശാലയില്‍ പങ്കെടുത്തു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 12 സ്‌ക്കൂളുകളിലെ നൂതന ആശയങ്ങള്‍ക്ക് നഗരസഭ 685000 രൂപ പദ്ധതി വിഹിതം നല്‍കുകയും സ്‌കൂളുകള്‍ തനത് ഫണ്ട് കൂടി കണ്ടെത്തി 20 ലക്ഷത്തില്‍ പരം രൂപയുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ സ്‌കൂളുകളില്‍ നടത്തുകയും ചെയ്തു.

സ്റ്റുഡന്റ്സ് കൗണ്‍സില്‍ മുന്നൊരുക്ക ശില്പശാല വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ടോം ജോസ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ ടി.കെ രമേശ് ശില്‍പശാല സന്ദര്‍ശിക്കുകയും വിദ്യാര്‍ത്ഥികളും അധ്യാപകരുമായി ആശയ വിനിമയം നടത്തുകയും ചെയ്തു.

ആറ് സെഷനുകളായി ക്രമീകരിച്ച ശില്പശാലയില്‍ ബീനാച്ചി ഹൈസ്‌കൂള്‍ പ്രധാനാധ്യാപകന്‍ ടി.ജി. സജി, അസിസ്റ്റന്റ്‌റ് പ്ലാനിംഗ് ഓഫീസര്‍ സി.പി സുധീഷ് , ഡയറ്റ് ലക്ച്ചര്‍മാരായ ഡോ. ടി മനോജ് കുമാര്‍ , എം.ഒ സജി, പരിശീലകന്‍ പി.എം നിഖില്‍ എന്നിവര്‍ വിഷയാവതരണം നടത്തി. പി.ടി.എ പ്രസിഡന്റെ് ടി.കെ ശ്രീജന്‍, സര്‍വ്വജന ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.എ അബ്ദുള്‍ നാസര്‍, ഹൈസ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍ ജിജി ജേക്കബ് , അധ്യാപകന്‍ പി രാജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കുട്ടികളുടെ പ്രോജക്റ്റ് അവതരണം ജനുവരി 20 ന് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കും.