ഹോട്ടലുകളിലെ മാലിന്യ സംസ്‌കരണം കാര്യക്ഷമമാക്കുന്നത് സംബന്ധിച്ച് ജില്ലാതലത്തില്‍ രൂപീകരിച്ച കമ്മിറ്റിയുടെ ആദ്യയോഗം ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ചേര്‍ന്നു. തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍, ജില്ലാ ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കേരള പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് എന്‍വിയോണ്‍മെന്റല്‍ എന്‍ജിനീയര്‍, കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍, ഓള്‍ കേരള കാറ്ററിങ് അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍.
ഹോട്ടലുകളിലും പൊതുചടങ്ങുകളിലും ഹരിത പെരുമാറ്റചട്ടം പാലിക്കുന്നതിനും അവ നടപ്പാക്കുന്നതിനും അസോസിയേഷന്റെ സഹകരണം ഉറപ്പുവരുത്തി. താലൂക്ക് അടിസ്ഥാനത്തില്‍ യോഗം ചേരുന്നതിനും ഹോട്ടല്‍, കാറ്ററിങ് തുടങ്ങിയ സ്ഥാപനങ്ങളിലെ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ സുസ്ഥിരമാക്കുന്നതിനും യോഗം തീരുമാനിച്ചു.
തദ്ദേശസ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഹമീദ ജെല്‍സ, പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് ജില്ലാ സീനിയര്‍ എന്‍വിയോണ്‍മെന്റല്‍ എന്‍ജിനീയര്‍ കെ.എസ് ദിനേശ്, മാലിന്യമുക്തം നവകേരളം ക്യാമ്പയിന്‍ സെക്രട്ടറിയേറ്റ് കോ-കോ-ഓര്‍ഡിനേറ്റര്‍ വൈ. കല്യാണ കൃഷ്ണന്‍, ശുചിത്വമിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ (ഐ.ഇ.സി) സി. ദീപ, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ (എസ്.ഡബ്ല്യു.എം) ജെ. ശ്രാവണ്‍, ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ് പി. ഹാറുണ്‍അലി തുടങ്ങിയവര്‍ പങ്കെടുത്തു.