ദേശീയ ഉപഭോക്തൃ ദിനാചരണത്തോടനുബന്ധിച്ച് തരുവണ ഗവ ഹൈസ്‌ക്കൂളില്‍ സംഘടിപ്പിച്ച വിവിധ പരിപാടികളുടെയും സ്‌കൂള്‍ കണ്‍സ്യൂമര്‍ ക്ലബ്ബിന്റെയും ഉദ്ഘാടനം പത്മശ്രി ചെറുവയല്‍ രാമന്‍ നിര്‍വഹിച്ചു. വിദ്യാര്‍ത്ഥികളില്‍ കാര്‍ഷിക ആഭിമുഖ്യം വളര്‍ത്താനുള്ള നടപടികള്‍ അധ്യാപകര്‍ സ്വീകരിക്കണമെന്ന് ചെറുവയല്‍ രാമന്‍ പറഞ്ഞു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സീനത്ത് വൈശ്യന്‍ അധ്യക്ഷയായ പരിപാടിയില്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം മെമ്പര്‍ എ.എസ് സുഭഗന്‍ ക്ലാസെടുത്തു.

ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി, ജില്ലാ സപ്ലൈ ഓഫീസര്‍ എസ്., കണ്ണന്‍, താലൂക്ക് സപ്ലൈ ഓഫീസര്‍ പി. ഗംഗാധരന്‍, അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസര്‍ ഇ.എസ് ബെന്നി, റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരായ എസ്. അഭിലാഷ്, എ. സുമിത, ഹെഡ്മാസ്റ്റര്‍ കെ.എം മുഹമ്മദ്, സംസ്ഥാന ഉപഭോക്തൃ ഏകോപനസമിതി അംഗം പ്രേമരാജ് ചെറുകര, പി.ടി.എ പ്രസിഡന്റ് കെ.സി.കെ നജിമുദ്ദീന്‍, മദര്‍ പി.ടി.എ പ്രസിഡന്റ് എം. ശ്രീജ, എസ്.എം.സി ചെയര്‍മാന്‍ എം.അബ്ദുള്‍ നാസര്‍, പി.ടി.എ വൈസ് പ്രസിഡന്റ ഷാഹിദ ബഷീര്‍, സ്റ്റാഫ് സെക്രട്ടറി അബ്ദുള്‍ സലാം, സ്‌കൂള്‍ ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍ എം. സീനത്ത് എന്നിവര്‍ സംസാരിച്ചു.