ജില്ലയിലെ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ സ്ഥാപനങ്ങളിലെ താമസക്കാര്‍ക്ക് കൗണ്‍സലിങ് നല്‍കുന്നതിന് ജീവനക്കാരെ നിയമിക്കുന്നു. യോഗ്യത: എം എസ് ഡബ്ല്യു (മെഡിക്കല്‍ ആന്റ് സൈക്യാട്രിക് സോഷ്യല്‍ വര്‍ക്ക്)ന് മുന്‍ഗണന. ഇവരുടെ അഭാവത്തില്‍ എം എ/ എം എസ് സി സൈക്കോളജിയും 10 വര്‍ഷം പ്രവൃത്തി പരിചയവുമുള്ളവരെ പരിഗണിക്കും. ജനുവരി 22ന് രാവിലെ 11 മണിക്ക് കണ്ണൂര്‍ അസിസ്റ്റന്റ് കലക്ടറുടെ ചേമ്പറില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. യോഗ്യരായവര്‍ വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ഹാജരാകണം. ഫോണ്‍: 8281999015