വയനാട് ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് 1 തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ബി.ടെക് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ജനുവരി 17 ന് രാവിലെ 10 ന് കോളേജ് ഓഫീസില്‍ എത്തണം.
സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി മേപ്പാടി ഗ്രാമ പഞ്ചായത്തില്‍ നടപ്പിലാക്കുന്ന നവചേതന പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്നതിന് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. പട്ടികജാതി വിഭാഗക്കാര്‍ക്ക് നാലാം തരം തുല്യത ക്ലാസ് നല്‍കുന്നതിനായി മേപ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിലെ പത്താം തരം യോഗ്യതയുള്ള പട്ടികജാതിക്കാര്‍ക്ക് അപേക്ഷിക്കാം. ഒരു മാസം 3000 രൂപ ക്രമത്തില്‍ 6 മാസം ഇന്‍സ്ട്രക്ടര്‍ ഓണറേറിയം ലഭിക്കും. താല്‍പര്യമുള്ളവര്‍ സെക്രട്ടറി, മേപ്പാടി ഗ്രാമപഞ്ചായത്ത് കാര്യാലയം, മേപ്പാടി.പി.ഒ എന്ന വിലാസത്തില്‍ ജനുവരി 20നകം അപേക്ഷ സമര്‍പ്പിക്കണം.
സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി പനമരം ഗ്രാമ പഞ്ചായത്തില്‍ നടപ്പിലാക്കുന്ന ചങ്ങാതി പദ്ധതിയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് മലയാളത്തില്‍ സാക്ഷരതാ ക്ലാസ് നല്‍കുന്നതിനായി ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള ഹിന്ദി, മലയാളം ഭാഷാ പരിജ്ഞാനമുള്ളവര്‍ക്ക് അപേക്ഷിക്കാം. മാസം 3000 രൂപ ഓണറേറിയത്തില്‍ 3 മാസമാണ് പദ്ധതിയില്‍ പ്രവര്‍ത്തിക്കേണ്ടത്. സെക്രട്ടറി, പനമരം ഗ്രാമപഞ്ചായത്ത് കാര്യലയം, പനമരം.പി.ഒ എന്ന വിലാസത്തില്‍ ജനുവരി 20 നകം അപേക്ഷ സമര്‍പ്പിക്കണം.