2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വനിതകള്‍ക്ക് യോഗ പരിശീലനം നല്‍കുന്നതിന് പരിശീലകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ ബാച്ചിലര്‍ ഓഫ് നാച്ചുറോപ്പതി ആന്‍ഡ് യോഗിക് സയന്‍സസ് (ബിഎന്‍വൈഎസ്) ബിരുദമോ തത്തുല്യ യോഗ്യതയുള്ളവരോ, യോഗ അസോസിയേഷന്‍ അല്ലെങ്കില്‍ സ്പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകാരം ഉള്ളവരോ ആയിരിക്കണം.
സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റും ബയോഡാറ്റയും അടങ്ങിയ അപേക്ഷ ‘ശിശുവികസന പദ്ധതി ഓഫീസര്‍, ഐസിഡിഎസ് ഇടുക്കി, തടിയമ്പാട് പി ഒ, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ബില്‍ഡിംഗ്’ എന്ന വിലാസത്തില്‍ ജനുവരി 17ന് 5 മണിക്ക് മുന്‍പായി സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 8943217578.