ജില്ലാ പഞ്ചായത്തും സാമൂഹിക നീതി വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ട്രാന്‍സ്ജെന്‍ഡര്‍ ക്ഷേമം ബോധവല്‍ക്കരണ പരിപാടിയുടെയും ന്യൂ ഇയര്‍ ആഘോഷത്തിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ കളക്ടര്‍ എ ഷിബു വിശിഷ്ടാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗവും ജില്ലാ ജെന്‍ഡര്‍ റിസോഴ്സ് സെന്റര്‍ ചെയര്‍പേഴ്സനുമായ സാറാ തോമസ് വിഷയാവതരണം നടത്തി.

ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യു അധ്യക്ഷത വഹിച്ചു. ജെന്‍ഡര്‍ സെന്‍സിറ്റേഷന്‍ എന്ന വിഷയത്തില്‍ കുടുംബശ്രീ സ്റ്റേറ്റ് മിഷന്‍ ജെന്‍ജര്‍ റിസോഴ്‌സ് പേഴ്‌സണ്‍ എം വി രമാദേവി, ജെന്‍ഡര്‍ ആന്‍ഡ് ലോ എന്ന വിഷയത്തില്‍ ദിശ വൈസ് പ്രസിഡന്റ് അനഘ്, ജെന്‍ഡര്‍ ആന്‍ഡ് ഹെല്‍ത്ത് എന്ന വിഷയത്തില്‍ ജില്ലാ ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം നിരുപമ നിരഞ്ജന്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

നവോദയ മൂവ്‌മെന്റ് പ്രസിഡന്റ് റൈറ്റ് റവ. തോമസ് മാര്‍ തീതോസ് എപ്പിസ്‌കോപ്പ, ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ബി മോഹനന്‍, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ അബ്ദുള്‍ ബാരി , പ്രൊബേഷന്‍ ഓഫീസര്‍ ജി സന്തോഷ്, ജില്ലാ ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് അംഗങ്ങളായ സിദ്ധാര്‍ത്ഥ് സത്യ, താര കോട്ടക്കല്‍, പല്ലവി, ശ്യാമലക്ഷ്മി, തുടങ്ങിയവര്‍ പങ്കെടുത്തു.