ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മുഖ്യാതിഥിയാകും

ഭാരതത്തിന്റെ 75-ാമത് റിപ്പബ്ലിക് ദിനം ജനുവരി 26നു പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ വിപുലമായി ആഘോഷിക്കുന്നതിന് ജില്ലാ കളക്ടര്‍ എ ഷിബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആലോചനാ യോഗം തീരുമാനിച്ചു. വിപുലമായ ഒരുക്കങ്ങള്‍ നടത്തി ബന്ധപ്പെട്ട വകുപ്പുകള്‍ കൃത്യമായ ഏകോപനം നിര്‍വഹിക്കണമെന്നു കളക്ടര്‍ പറഞ്ഞു.

റിപ്പബ്ലിക് ദിനഘോഷത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മുഖ്യാതിഥിയാകും. ജനുവരി 22നും 23നും ഉച്ചകഴിഞ്ഞ് മൂന്നിന് പരേഡ് പരിശീലനവും 24ന് രാവിലെ ഏഴിന് ഫൈനല്‍ പരേഡ് റിഹേഴ്സലും ജില്ലാ സ്റ്റേഡിയത്തില്‍ നടക്കും.

പോലീസ്, ഫയര്‍ ആന്‍ഡ് റസ്‌ക്യു, സിവില്‍ ഡിഫന്‍സ്, എക്സൈസ്, ഫോറസ്റ്റ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ്, എന്‍സിസി, എസ്പിസി, ജൂനിയര്‍ റെഡ്ക്രോസ് എന്നിവ പരേഡില്‍ അണിനിരക്കും.

യോഗത്തില്‍ ജില്ലാ പൊലീസ് മേധാവി വി അജിത്ത്, വിവിധ വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.