സംസ്ഥാന ചെറുകിട ജലസേചന വകുപ്പിന്റെയും ഹരിതകേരള മിഷന്റെയും ആഭിമുഖ്യത്തില്‍ മാലൂര്‍ പഞ്ചായത്തിലെ അറയങ്ങാട് പാലത്തിന് സമീപം നിര്‍മ്മിച്ച ഇടുമ്പ തോട് വി സി ബി കെ കെ ശൈലജ എം എല്‍ എ ഉദ്ഘാടനം ചെയ്തു. തൃക്കടാരിപൊയില്‍ പ്രദേശത്തെ കാര്‍ഷിക ജലസേചന സൗകര്യം വര്‍ധിപ്പിക്കുന്നതിനും ഭൂഗര്‍ഭ ജലസംരക്ഷണത്തിനുമായാണ് പദ്ധതി നടപ്പാക്കിയത്.
രണ്ടു മീറ്റര്‍ വീതിയുള്ള ആറ് വെന്റുകളില്‍ എഫ് ആര്‍ പി ഷട്ടറുകള്‍ ഉപയോഗിച്ച് 2.3 മീറ്റര്‍ ഉയരത്തില്‍ ജലം സംഭരിച്ച് 82 ഹെക്ടര്‍ പ്രദേശത്ത് ജലസേചന സൗകര്യമൊരുക്കാന്‍ കഴിയും. കൃഷിക്കാര്‍ക്ക് സ്വന്തം മോട്ടോറും പമ്പും ഉപയോഗിച്ച് ഇവിടെ നിന്ന് വെള്ളം ശേഖരിക്കാം. വി സി ബിയോട് ചേര്‍ന്ന് വലതുകരയില്‍ 33.2 മീറ്റര്‍ നീളത്തിലും ഇടതുകരയില്‍ 40 മീറ്റര്‍ നീളത്തിലും പാര്‍ശ്വഭിത്തി കെട്ടി സംരക്ഷിച്ചിട്ടുണ്ട്.
വെള്ളം സംഭരിച്ച് നിര്‍ത്തുന്നതിനാല്‍ ചുറ്റുമുള്ള സ്ഥലങ്ങളില്‍ ഭൂഗര്‍ഭ ജലനിരപ്പ് ഉയരുകയും പ്രദേശത്തെ വരള്‍ച്ച കുറക്കുന്നതിന് സഹായകമാകുകയും ചെയ്യും. 80.65 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് വി ഹൈമാവതി അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ മൈനര്‍ ഇറിഗേഷന്‍ ഡിവിഷന്‍ അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ ഗോപകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി ജനാര്‍ദ്ദനന്‍, സ്ഥിരംസമിതി അധ്യക്ഷരായ സി രജനി, കെ രമേശന്‍, രേഷ്മ സജീവന്‍, വാര്‍ഡ് അംഗം കെ രാജേഷ്, പ്രാദേശിക സംഘാടക സമിതി കണ്‍വീനര്‍ കോട്ടായി ജനാര്‍ദ്ദനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.