മാലൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടം ഒന്നാം നിലയുടെ നിര്‍മ്മാണ പ്രവൃത്തി കെ കെ ശൈലജ എം എല്‍ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഓഫീസിനായി പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ കോണ്‍ഫറന്‍സ് ഹാളാണ് ഒരുക്കുന്നത്. 2022-23 വര്‍ഷത്തെ എം എല്‍ എ ആസ്തി വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ ചെലവിലാണ്് നിര്‍മ്മിക്കുന്നത്.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി ഹൈമാവതി അധ്യക്ഷത വഹിച്ചു. പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ ലിന്‍ഷ പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി ജനാര്‍ദ്ദനന്‍, സ്ഥിരംസമിതി അധ്യക്ഷരായ സി രജനി, കെ രമേശന്‍, രേഷ്മ സജീവന്‍, വാര്‍ഡ് അംഗം കെ രാജേഷ്, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ടി നാരായണന്‍, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി വി പവിത്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.