ആലപ്പുഴ: ദേശീയ ഹരിത സേനയുടെ ജില്ലാതല അധ്യാപക പരിശീലനം ആലപ്പുഴ ഗവ.ഗേൾസ് സ്‌കൂളിൽ നടന്നു. വിദ്യാഭ്യാസ ഉപഡയറക്ടറുടെ ചുമതല വഹിക്കുന്ന സി.ജയകുമാർ അധ്യാപക പരിശീലനം ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണവും ഹരിത ചട്ട പരിപാലനവും വിദ്യാർഥികളിൽ ചെറുപ്പം മുതലെ വളർത്തിയെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. അധ്യാപകർക്കാണ് അതിൽ പ്രധാന ചുമതലയുള്ളത്.
സ്മാർട് എനർജി പ്രോഗ്രാം ജില്ലാ കോർഡിനേറ്റർ എച്ച്.ഹരികുമാർ അധ്യക്ഷനായി. പരിസ്ഥിതി അവബോധം ശാസ്ത്രീയമായി വളർത്തിയെടുക്കുന്നതിൽ അധ്യാപകർക്കുള്ള പങ്ക് എന്ന വിഷയത്തിൽ എസ്.ഡി കോളേജ് അധ്യാപകൻ ഡോ.ജി നാഗേന്ദ്രപ്രഭു ക്ലാസ് എടുത്തു. വിവിധ വിദ്യാഭ്യാസ ഉപജില്ലകളിൽ നിന്നായി ഇരുന്നൂറോളംഅധ്യാപകർ പങ്കെടുത്തു.ടി.ഡി ജോജോ, മാനവ വിഭവശേഷി പരിശീലകൻ ടോംസ് ആന്റണി തുടങ്ങിയവർ ക്ലാസെടുത്തു. അധ്യാപകരായ സി.ഗോപകുമാർ, എസ്.രാധാകൃഷ്ണൻ, ജോസുകുട്ടി സെബാസ്റ്റിയൻ തുടങ്ങിയവർ സംസാരിച്ചു.