ആലപ്പുഴ: ഗാന്ധിസ്മാരക ഗ്രാമസേവാകേന്ദ്രത്തിന്റെ വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി ആലപ്പുഴ ജില്ലാ പ്രകൃതികർഷക നാടൻപശു സംരക്ഷണസമിതിയുമായി ചേർന്ന് പഞ്ചഗവ്യ ചികിത്സയെക്കുറിച്ച് സെമിനാർ സംഘടിപ്പിക്കുന്നു.ഒക്ടോബർ 30ന് രാവിലെ 10 ന് എസ്.എൽ.പുരം ഗാന്ധിസ്മാരക ഗ്രാമസേവാകേന്ദ്രത്തിലാണ് സെമിനാർ. കാഞ്ചിപുരം പഞ്ചഗവ്യ അനുസന്ധാൻ കേന്ദ്രത്തിലെ ഗുരുജി നിരഞ്ജൻകുമാർ വർമ്മ മുഖ്യപ്രഭാഷണം നടത്തും. പ്രമേഹ കരൾരോഗം എന്നിവയ്ക്ക് പ്രാധാന്യം നൽകിയാണ് സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്. രോഗപരിശോധനയ്ക്കുള്ള സൗകര്യവും ഉണ്ടായിരിക്കും.