ആലപ്പുഴ: ദേശീയ വിര വിമുക്തി ദിനം ജില്ലാതല ഉദ്ഘാടനം നടന്നു. മണപ്പുറം സെന്റ് തെരേസാസ് ഹൈസ്‌കൂളിൽ നടന്ന പരിപാടി അരൂർ എം.എൽ.എ എ.എം.ആരിഫ് ഉദ്ഘാടനം ചെയ്തു. തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തമ്മ പ്രകാശ് അധ്യക്ഷയായി.
ജില്ലയിലെ 1മുതൽ 19 വയസ്സ് വരെ ഉള്ള 440199 കുട്ടികൾക്കാണ് വിര ഗുളിക നൽകുന്നത്. ആരോഗ്യപ്രവർത്തകർ, അദ്ധ്യാപകർ, അംഗനവാടി പ്രവർത്തകർ എന്നിവർക്ക് ഗുളിക നൽകുന്നത് സംബന്ധിച്ച പരിശീലനം നൽകിയിരുന്നു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ മുഖ്യ പ്രഭാഷണം നടത്തി.തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ശെൽവരാജ് പ്രതിജ്ഞ ചൊല്ലി . ആരോഗ്യകേരളം ജില്ല പ്രോഗ്രാം മാനേജർ കെ.ആർ. രാധാകൃഷ്ണൻ വിഷയാവതരണം നടത്തി.കെ.ആർ വിജയകുമാരി , അമ്പിളി തിലകൻ, ഡോ.കെ.എം ജോർജ്, ഡോ.ജെ.അവന്തി എലിസബത്ത് പോൾ, പി.എസ് സുജ, റവ.ഫാ.വർഗീസ് മാണിക്കാനം തുടങ്ങിയവർ പങ്കെടുത്തു.