കൊച്ചി: അനാവശ്യ സമരങ്ങള്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് കാലതാമസമുണ്ടാക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. പദ്ധതികളിലുള്ള കാലതാമസം ധനനഷ്ടത്തിനും കാരണമാകും. വൈപ്പിന്‍ കരയില്‍ ഗോശ്രീ ദ്വീപു വികസന അതോറിറ്റി (ജിഡ) ഫണ്ട് വിനിയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ച 8 പാലങ്ങളുടെ ഉദ്ഘാടനം എടവനക്കാട് പഴങ്ങാടില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
പശ്ചാത്തലസൗകര്യ വികസനത്തിന് ഊന്നല്‍ നല്കിക്കൊണ്ടുള്ള നയമ#ാണ് സര്‍ക്കാരിന്റെത്. പശ്ചാത്തല സൗകര്യ വികസനത്തിലൂടെ നിക്ഷേപകരെ ആകര്‍ഷിക്ക#ാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമാണ് ശ്രമിക്കുന്നത്. ജലഗതാഗതം, തീരദേശ റോഡ് തുടങ്ങി ഒട്ടേറെ പദ്ധതികള്‍ സര്‍ക്കാരിനുണ്ട്. ജിഡ വിഭാവനം ചെയ്ത പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. വൈപ്പിന്‍ കരയുടെ വികസനത്തിനായി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നിശ്ചയദാര്‍ഢ്യത്തോടെയുള്ള ഇടപെടല്‍ ഉണ്ടാകും.
പാലം വീതി കൂട്ടുന്നതിനായി ഭൂമി ഏറ്റെടുക്കലും നഷ്ടപരിഹാരം ഉറപ്പാക്കലും അടക്കമുള്ള കാര്യങ്ങളില്‍ നടന്ന കേസുകളും വ്യവഹാരങ്ങളും മൂലമാണ് നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന് കാലതാമസം നേരിട്ടതെന്നു ചടങ്ങില്‍ അദ്ധ്യക്ഷനായ എസ്. ശര്‍മ എംഎല്‍എ പറഞ്ഞു. ജനസാന്ദ്രതയേറിയ തീരപ്രദേശത്തെ 8 പാലങ്ങള്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് സഹായിക്കും. തീരപ്രദേശസംരക്ഷണനടപടികളെടുക്കുമെന്നും റോഡ് ഗതാഗത#ം സംബന്ധിച്ച് ജിഡ ക്രിയാത്മക നിര്‍ദേശങ്ങള്‍ നല്കുന്നുണ്ടെന്നും എംഎല്‍എ പറഞ്ഞു.
വൈപ്പിന്‍ ചെറായി റോഡിലെ വീതികുറഞ്ഞതും ജീര്‍ണ്ണാവസ്ഥയിലുമായിരുന്ന വാടയില്‍ തോട് പാലം, കരുത്തലപാലം, അയ്യമ്പിള്ളി പാലം , കുഴിപ്പിള്ളി പാലം, പഴങ്ങാട് പാലം, അണിയില്‍ പാലം, പുഞ്ചയില്‍ പാലം , വെളിയത്താംപറമ്പ് പാലം എന്നിവയുടെ പുനര്‍നിര്‍മ്മാണം ആണ് ജിഡയുടെ നേതൃത്വത്തില്‍ 38.402 കോടി രൂപ ചിലവില്‍ നിര്‍മ്മിച്ചത്. രണ്ട് പാക്കേജുകളിലായിട്ടാണ് പാലം പണികള്‍ പൂര്‍ത്തീകരിച്ചത്. ആകെ 22.32 മീറ്റര്‍ നീളമുള്ള പാലങ്ങളുടെ ഫൗണ്ടേഷന്‍ സൂപ്പര്‍ സ്‌ട്രെച്ചര്‍, ബെയറിംഗ് എന്നിവ ഐ.ആര്‍.സി ക്ലാസ് എ പ്രകാരം ഡിസൈന്‍ ചെയ്താണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. 9.50 മീറ്റര്‍ മീറ്റര്‍ വീതിയില്‍ പണി തീര്‍ത്ത കാര്യേജ് വേ– ക്ക് ഇരുവശങ്ങളിലുമായി 1.50 മീറ്റര്‍ വീതിയില്‍ നടപ്പാതയും ഉണ്ട്.
യോഗത്തില്‍ കെ വി തോമസ് എം പി മുഖ്യാതിഥിയായിരുന്നു. ജിഡ സെക്രട്ടറി ജില്ലാ കളക്ടര്‍ കെ മുഹമ്മദ്. വൈ സഫീറുള്ള , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ. കെ. ജോഷി, ജിഡ പ്രോജക്ട് ഡയറക്ടര്‍ എ. രാമചന്ദ്രന്‍ , എടവനക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.യു. ജീവന്‍ മിത്ര , കുഴിപ്പിള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രജിത സജീവ്, നായരമ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.പി. ഷിബു, പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. രാധാകൃഷ്ണന്‍, ബ്‌ളോക്ക് പഞ്ചായത്തംഗം മിനി പുരുഷോത്തമന്‍, ജില്ലാ പഞ്ചായത്തംഗം അയ്യമ്പിള്ളി ഭാസ്‌കരന്‍, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
Attachments area