കേരള നഴ്സസ് ആൻഡ് മിഡ്‌വൈവ്‌സ്‌ കൗൺസിൽ രജിസ്ട്രാറായി പ്രൊഫ. ഡോ. സോന പി.എസ് ചുമതലയേറ്റു. ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ കാസർഗോഡ് സർക്കാർ നഴ്സിംഗ് കോളേജ് പ്രിൻസിപ്പാളായിരുന്ന ഡോ. സോനാ പി.എസിനെ അന്യത്ര സേവന വ്യവസ്ഥയിലാണ് നഴ്സിംഗ് കൗൺസിൽ രജിസ്ട്രാറായി നിയമിച്ചിട്ടുള്ളത്.