സംസ്ഥാന സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിൽ നിന്നു പെൻഷൻ വാങ്ങുന്ന അംഗങ്ങൾ മാർച്ച് 31നകം ലൈഫ് സർട്ടിഫിക്കറ്റോ അക്ഷയകേന്ദ്രങ്ങൾ വഴി ബയോമെട്രിക് മസ്റ്ററിംഗ് ചെയ്യുന്നവർ മസ്റ്ററിംഗ് ചെയ്തതിന്റെ പകർപ്പോ ക്ഷേമനിധി ബോർഡിന്റെ വെബ്സൈറ്റ്(www.cwb.kerala.gov.in) വഴി സമർപ്പിക്കണമെന്ന് ചെയർമാൻ അറിയിച്ചു.

തപാൽ മുഖേന സമർപ്പിക്കുന്ന ലൈഫ് സർട്ടിഫിക്കറ്റ് സ്വീകരിക്കില്ല. ക്ഷേമനിധി ബോർഡിന്റെ വെബ്സൈറ്റ് വഴി ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാത്ത അംഗങ്ങളുടെ പെൻഷൻ മറ്റൊരു അറിയിപ്പ് കൂടാതെ റദ്ദാക്കും. ധനകാര്യ (എസ്.എഫ്.സി.ബി) വകുപ്പിന്റെ 28.03.2023 തീയതിയിലെ സ.ഉ.(കൈ) നം. 58/2023/ധന നമ്പർ ഉത്തരവ് പ്രകാരം ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്ന മാസം മുതൽക്കുള്ള പെൻഷൻ മാത്രമേ ലഭിക്കൂ. ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാത്ത കാലയളവിലെ  പെൻഷന് അർഹതയുണ്ടാവില്ല. കൂടുതൽ വിവരങ്ങൾക്ക്: 0471 – 2720071, 2720072.