തിരുവനന്തപുരം പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനിയറിങ് കോളജിൽ സിവിൽ എൻജിനിയറിങ് വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപക ഒഴിവുകളുണ്ട്. നിയമനത്തിനായി 24ന് എഴുത്തുപരീക്ഷയും അഭിമുഖവും നടത്തും. സിവിൽ എൻജിനിയറിങ്ങിൽ എ.ഐ.സി.റ്റി.ഇ [AICTE] അനുശാസിക്കുന്ന യോഗ്യത ഉള്ളവർക്ക് പങ്കെടുക്കാം. അപേക്ഷകർ 23ന് വൈകിട്ട് 4മണിക്കകം www.lbt.ac.in വഴി അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ വെബ് സൈറ്റിൽ ലഭ്യമാണ്. യോഗ്യതയുള്ള അപേക്ഷകർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 24ന് രാവിലെ 9:30 ന് കോളേജ് ഓഫീസിൽ ഹാജരാകണം.