ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴലുള്ള സംസ്ഥാന റൂസാ സംസ്ഥാന പ്രോജക്ട് ഡയറക്ടറേറ്റിൽ കരാർ വ്യവസ്ഥയിൽ പ്രോഗ്രാം അസിസ്റ്റന്റ് തസ്തികയിലെ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ശമ്പളം: 30,000 (കൺസോളിഡേറ്റഡ് പ്രതിമാസം) പ്രായം: 22നും 40നും മദ്ധ്യേ. വിദ്യാഭ്യാസ യോഗ്യത: ബിരുദാനന്തര ബിരുദവും, കമ്പ്യൂട്ടർ യോഗ്യതയും(Basic Knowledge + Accounting Software) പ്രവർത്തിപരിചയം: കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലോ / പദ്ധതികളിലോ, അല്ലെങ്കിൽ സംസ്ഥാന സർക്കാരിന് കീഴിലെ കേന്ദ്രാവിഷ്കൃത പദ്ധതികളിലോ ഉള്ള 3 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം.

ഉദ്യോഗാർഥികൾക്ക് മികച്ച Communication Skill ആവശ്യമാണ്. താല്പര്യമുള്ളവർ വിശദമായ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം അപേക്ഷിക്കേണ്ടതാണ്. അപേക്ഷകൾ റൂസ സംസ്ഥാന പദ്ധതി കാര്യാലയത്തിൽ ലഭിക്കേണ്ട അവസാന തീയതി ജനുവരി 22ന് വൈകിട്ട് അഞ്ചു മണി. വിലാസം: കോ-ഓർഡിനേറ്റർ, റൂസ സംസ്ഥാന കാര്യാലയം, ഗവ. സംസ്കൃത കോളജ് ക്യാമ്പസ്, പാളയം, യൂണിവേഴ്സിറ്റി  പി. ഒ., തിരുവനന്തപുരം – 695034. ഇ-മെയിൽ: keralarusa@gmail.com. ഫോൺ: 0471 – 2303036.