പത്രപ്രവര്‍ത്തക പെന്‍ഷന്‍/ ആശ്രിത പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ നവംബര്‍ 9 നകം നിശ്ചിത മാതൃകയിലുള്ള ലൈഫ് സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട ഡെപ്യൂട്ടി ഡയറക്ടര്‍/ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ മുമ്പാകെ ഹാജരാക്കണം. ഡെപ്യൂട്ടി ഡയറക്ടര്‍/ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ച് നവംബര്‍ 25 നകം ഡയറക്ടറേറ്റില്‍ റിപ്പോര്‍ട്ട് ലഭ്യമാക്കണമെന്ന് പി.ആര്‍.ഡി ഡയറക്ടര്‍ അറിയിച്ചു.
