കേരള നിയമ പരിഷ്‌കരണ കമ്മീഷന്‍ രണ്ടാമത് റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. സംസ്ഥാനത്ത് നിലവിലുള്ള മൂന്ന് നിയമങ്ങളിലും നാല് ചട്ടങ്ങളിലുമുള്ള കുഷ്ഠരോഗികളോട് വിവേചനവും, അയോഗ്യതയും നിഷ്‌കര്‍ഷിക്കുന്ന വ്യവസ്ഥകള്‍ ഭേദഗതി ചെയ്യുന്നതിനുള്ള കരട് ബില്ലുകള്‍ ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
സുപ്രീംകോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കുഷ്ഠരോഗം ബാധിച്ചവരോട് വിവേചനവും, അയോഗ്യതയും വ്യവസ്ഥ ചെയ്യുന്ന നിയമങ്ങളില്‍ ആവശ്യമായ ഭേദഗതി വരുത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.  നിയമ പരിഷ്‌കരണ കമ്മീഷനോട് പരിശോധിക്കാനും വ്യക്തമായ ശുപാര്‍ശ സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. വെബ്‌സൈറ്റ്: www.lawreformscommission.kerala.gov.in.