കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത അംഗങ്ങളില്‍ നിന്ന് 2015-16 മുതല്‍ 2017-18 വരെയുള്ള വര്‍ഷങ്ങളിലെ സാമ്പത്തിക സഹായ പദ്ധതി പ്രകാരമുള്ള ആനുകൂല്യത്തിനായി അപേക്ഷ ക്ഷണിച്ചു.  അതാത് വര്‍ഷം ചുരുങ്ങിയത് 100 ദിവസം ജോലി ചെയ്തതും മിനിമം കൂലി ലഭിക്കാത്തതുമായ അംഗങ്ങള്‍ക്കാണ് അര്‍ഹത.  ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത സ്വയം തൊഴിലാളികള്‍ക്കും ഹാന്‍വീവിലും സ്വകാര്യ സ്ഥാപനങ്ങളിലും ജോലി ചെയ്തുവരുന്ന തൊഴിലാളികള്‍ക്കുമാണ് ബോര്‍ഡ് വഴി  ആനുകൂലം നല്‍കുന്നത്.  സൗജന്യ അപേക്ഷാഫോറവും വിശദാംശങ്ങളും കേരള കൈത്തറി തൊഴിലാളി ക്ഷേമ നിധി ബോര്‍ഡിന്റെ കണ്ണൂരിലെ ഹെഡ് ഓഫീസിലും കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ജില്ലാ ഓഫീസുകളിലും ലഭിക്കും.  പൂരിപ്പിച്ച അപേക്ഷ ആവശ്യമായ രേഖകള്‍ സഹിതം നവംബര്‍ ഏഴിനകം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് നല്‍കണം.