മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തിരുനെല്ലി ഡിവിഷനില്‍ 24 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച സാംസ്കാരിക നിലയം ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്റ്റിന്‍ ബേബി അധ്യക്ഷനായി. സാംസ്കാരിക നിലയത്തിന് പത്ത് സെന്റ് സ്ഥലം സംഭാവന ചെയ്ത ദയ റിഹാബിലിറ്റേഷന്‍ കോഴിക്കോട് (തണല്‍)ട്രസ്റ്റ് സെക്രട്ടറി മുഹമ്മദാലിയെ തിരുനെല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണന്‍ ആദരിച്ചു.
മുത്തുമാരി പ്രദേശത്തെ വയോജനങ്ങളെയും കരാറുകാരനെയും ചടങ്ങില്‍ ആദരിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് എ.കെ ജയഭാരതി, തിരുനെല്ലി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ടി വത്സല കുമാരി, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.എം രാധാകൃഷ്ണന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ റുക്കിയ സൈനുദ്ദീന്‍, പഞ്ചായത്ത് അംഗങ്ങളായ കെ.വി വസന്തകുമാരി, ഉണ്ണികൃഷ്ണന്‍, ബേബി മാസ്റ്റര്‍, രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.