സ്വാതന്ത്ര്യ സമര സേനാനി ഇ മൊയ്തു മൗലവിയുടെ പേരിലുള്ള ദേശീയ സ്വാതന്ത്ര്യസമര ചരിത്ര മ്യൂസിയത്തിന്റെ പരിസരം എരഞ്ഞിപ്പാലം സെൻ്റ് സേവിയേഴ്സ് കോളജ് എൻ.എസ്.എസ് യൂനിറ്റ് വിദ്യാർത്ഥികൾ ശുചീകരിച്ചു.
വിദ്യാർത്ഥികളുടെ നിർബന്ധിത സാമൂഹ്യ സേവനത്തിന്റെ ഭാഗമാക്കി മ്യൂസിയം വളപ്പിൽ പച്ചക്കറി കൃഷിയും പൂന്തോട്ടവും ഒരുക്കുന്നതിന്റെ മുന്നോടിയായാണ് ശുചീകരണം.
തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് റീജ്യനൽ ഡെപ്യൂട്ടി ഡയറക്ടർ കെ ടി ശേഖർ അധ്യക്ഷത വഹിച്ചു.
കോളേജ് പ്രിൻസിപ്പൽ പ്രൊഫ വർഗീസ് മാത്യു, പ്രൊഫ എം സി വസിഷ്ഠ്, അധ്യാപകരായ രശ്മി ആർ നാഥ്, സീന ഭാസ്ക്കർ, എൻ.എസ്.എസ് വിദ്യാർത്ഥി പ്രതിനിധി നാദിയ ഷാജഹാൻ എന്നിവർ സംസാരിച്ചു. 70 ഓളം എൻ.എസ്.എസ് വൊളന്റിയർമാർ സേവന പ്രവർത്തനത്തിൽ പങ്കാളികളായി.