ചവറ ഗ്രാമപഞ്ചായത്തില്‍ 14 അങ്കണവാടികള്‍ സ്മാര്‍ട്ടായി. 25 ലക്ഷം രൂപ ചെലഴിച്ചാണ് നിര്‍മാണം. കളിപ്പാട്ടങ്ങള്‍, പഠന സാമഗ്രികള്‍, ചുവര്‍ ചിത്രങ്ങള്‍, എല്‍ ഇ ഡി ടിവി തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്. മൂന്ന് മുതല്‍ ആറു വയസ്സ് വരെയുള്ള കുട്ടികളില്‍ വിവിധതരം പ്രവര്‍ത്തനങ്ങളിലൂന്നിയ പ്രീ സ്‌കൂള്‍ വികസനമാണ് ലക്ഷ്യം.

പഞ്ചായത്തിലെ 14 വാര്‍ഡുകളിലെ കെട്ടിടങ്ങളുടെ ഉദ്ഘാടനം എന്‍ കെ പ്രേമചന്ദ്രന്‍ എം പി നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ ആര്‍ സുരേഷ് കുമാര്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം സി പി സുധീഷ് കുമാര്‍, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി, വൈസ് പ്രസിഡന്റ് സോഫിയ സലാം, ഐസിഡി എസ് സൂപ്പര്‍ വൈസര്‍ രേഖലക്ഷ്മി, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.