സുല്‍ത്താന്‍ ബത്തേരി നഗരസഭ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച ബത്തേരി താലൂക്ക് ആശുപത്രി റോഡ് നഗരസഭ ചെയര്‍മാന്‍ ടി.കെ രമേശ് ഉദ്ഘാടനം ചെയ്തു. നഗരസഭയുടെ 20 ലക്ഷം രൂപ, റീബില്‍ഡ് കേരള പദ്ധതി പ്രകാരമുള്ള 14 ലക്ഷം രൂപ ചെലവിലാണ് 450 മീറ്റര്‍ താലൂക്ക് ആശുപത്രി റോഡ് നവീകരിച്ചത്. ആശുപത്രിയിലേക്ക് വരുന്ന രോഗികള്‍ പ്രധാനമായും ആശ്രയിക്കുന്ന റോഡാണിത്. ചടങ്ങില്‍ നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസ്, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ റഷീദ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ഇന്‍ ചാര്‍ജ് സാലി പൗലോസ്, കൗണ്‍സിലര്‍മാരായ, ഷമീര്‍ മഠത്തില്‍, എം.സി ബാബു, സലീം മഠത്തില്‍, ബിന്ദു പ്രമോദ്, പ്രിയ വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു.