മനുഷ്യസ്‌നേഹപരമായ പ്രവര്‍ത്തികളാണ് മികച്ച ജീവിതമാതൃകയെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. എസ് എന്‍ വനിത കോളജില്‍ എന്‍ എസ് എസ് ന്റെ ഭാഗമായ ‘കരുതല്‍’ പദ്ധതിവഴി ശാരീരികബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കുള്ള സഹായംലഭ്യമാക്കല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മനുഷ്യത്വത്തിന്റെ മറ്റൊരു പേരായി മാറിയ ചരിത്രമാണ് നാഷണല്‍ സര്‍വീസ് സ്‌കീമിന്റേത്. വിദ്യര്‍ത്ഥികള്‍ നിര്‍മിച്ച ലോഷന്‍ വിറ്റുകിട്ടിയ തുകസമാഹരിച്ചു കഷ്ടത അനുഭവിക്കുന്നവര്‍ക്ക് നല്‍കുന്നത് പ്രശംസനീയമാണ് -മന്ത്രി വ്യക്തമാക്കി.

ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വ്യക്തികള്‍ക്കുള്ള ലാപ്‌ടോപ്പ്, വീല്‍ചെയര്‍, പുസ്തകങ്ങള്‍ എന്നിവയുടെ വിതരണവും മന്ത്രി നടത്തി.
എം നൗഷാദ് എം എല്‍ എ അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ അശ്വതി സുഗുണന്‍, സംസ്ഥാന എന്‍ എസ് എസ് ഓഫീസര്‍ ആര്‍ എന്‍ അന്‍സര്‍, ഐ ക്യു എ സി കോര്‍ഡിനേറ്റര്‍ എസ് ശേഖരന്‍, എന്‍ എസ് എസ് ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ ജി ഗോപകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.