കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സി ഡി എസും പെരുവണ്ണാമൂഴി ക്യഷി വിഞ്ജാനകേന്ദ്രവും സംയോജിതമായി എഫ് എൻ എച്ച് ഡബ്ല്യൂ പദ്ധതിയുടെ ഭാഗമായി അഗ്രിന്യുട്രി ഗാർഡൻ പഠനക്യാമ്പ് സംഘടിപ്പിച്ചു. പെരുവണ്ണാമൂഴി ക്യഷി വിഞ്ജാന കേന്ദ്രത്തിൽ നടന്ന ആദ്യഘട്ട പരിശീലനത്തിന്റെ ഉദ്ഘാടനം ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ നിർവഹിച്ചു. കൊയിലാണ്ടി നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ ഷിജു അധ്യക്ഷത വഹിച്ചു.

വിഷയ വിദഗ്ദൻ ഡോ. കെ എം പ്രകാശ് കൂൺ കൃഷി പരിശീലനം നൽകി. കമ്മ്യൂണിറ്റി കൗൺസിലർ ബ്യൂല പി പദ്ധതി വിശദീകരിക്കുകയും ചെയ്തു. ചടങ്ങിൽ എഫ് എൻ എച്ച് ഡബ്ല്യൂ റിസോഴ്സ് പേഴ്സൺമാരായ ഗിരിജ കെ, കെ കെ നിഷ എന്നിവർ സംസാരിച്ചു. സൗത്ത് സി ഡി എസ് ചെയർപേഴ്സൺ വിപിന കെ കെ സ്വാഗതവും നോർത്ത് സി ഡി എസ് വെെസ് ചെയർപേഴ്സൺ ആരിഫ വി നന്ദിയും പറഞ്ഞു.

അദാലത്തില്‍ 14 പരാതികള്‍ തീര്‍പ്പാക്കി. ആകെ 63 പരാതികളാണ് പരിഗണിച്ചത്. ഒരു പരാതി പോലീസ് റിപ്പോര്‍ട്ടിനായി അയച്ചു. 48 പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കുന്നതിനായി മാറ്റി. കുടുംബ ജീവിതത്തിലെയും ഗാര്‍ഹിക ചുറ്റുപാടുകളിലെയും പ്രശ്നങ്ങള്‍, തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തുടങ്ങിയ വിവിധ വിഷയങ്ങളാണ് കമ്മിഷന്റെ മുന്നില്‍ വന്നത്. അദാലത്തില്‍ അഡ്വക്കറ്റുമാരായ സി.കെ. സീനത്ത്, എ. ജെമിനി, റീന സുകുമാരന്‍, സീനിയര്‍ സിപിഒ കെ.കെ. സിജി എന്നിവര്‍ പങ്കെടുത്തു