പാലിയേറ്റിവ് രോഗികള്‍ക്കായി ഉല്ലാസയാത്ര നടത്തി കുലുക്കല്ലൂര്‍ പഞ്ചായത്ത്. കുലുക്കല്ലൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രവും ഗ്രാമപഞ്ചായത്തും സംയുക്തമായാണ് യാത്ര സംഘടിപ്പിച്ചത്. പാലക്കാട് ടിപ്പു സുല്‍ത്താന്‍ കോട്ട, മലമ്പുഴ ഉദ്യാനം, കവ എന്നിവിടങ്ങളിലാണ് സന്ദര്‍ശിച്ചത്. പാലിയേറ്റീവ് രോഗികള്‍ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. ക്യാന്‍സര്‍ രോഗികള്‍ ഉള്‍പ്പെടെയുള്ള 17 പാലിയേറ്റീവ് രോഗികളും കൂട്ടിരിപ്പുകാരും യാത്രയുടെ ഭാഗമായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, കുലുക്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. രമണി, വൈസ് പ്രസിഡന്റ് ഇസഹാക്, വാര്‍ഡംഗം ആസിയ, പഞ്ചായത്ത് ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ ദിനു ശങ്കര്‍, നേഴ്സ്, പാലിയേറ്റീവ് വോളന്റീര്‍മാര്‍ തുടങ്ങിയവരും പങ്കെടുത്തു. രാവിലെ 8.30 യോടെ ആരംഭിച്ച യാത്ര രാത്രി ഒമ്പതരയോടെ അവസാനിച്ചു.