ദേശീയ സമ്മതിദായക ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ചെറുവയല്‍ രാമന്‍ നിര്‍വ്വഹിച്ചു. ജനാധിപത്യ പ്രക്രിയയെ ശക്തമാക്കുന്നതിന് വിപുലമായ ജനപങ്കാളിത്തം ഉറപ്പുവരുത്തണമെന്നും യുവാക്കള്‍ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ സജീവമാകണമെന്നും ചെറുവയല്‍ രാമന്‍ പറഞ്ഞു. സമ്മതിദാനത്തിന് പകരമില്ല, എന്റെ വോട്ട് ഉറപ്പാക്കും എന്നതാണ് സമ്മതിദായക ദിന സന്ദേശം.

വിപുലമായ ജനപങ്കാളിത്തം ഉറപ്പാക്കി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്ത് തെരഞ്ഞെടുപ്പുകളില്‍ പങ്കാളികളാകുന്നതിന് യുവാക്കളില്‍ അവബോധം വളര്‍ത്തുന്നതിനാണ് ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സമ്മതിദായക ദേശീയ ദിനാഘോഷം സംഘടിപ്പിക്കുന്നത്. ചെതലയം ഗോത്ര പഠന ഗവേഷണ കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് അധ്യക്ഷയായി.

ദേശീയ സമ്മതിദായക ദിന പ്രതിജ്ഞ ജില്ലാ കളക്ടര്‍ ചൊല്ലികൊടുത്തു. തിരിച്ചറിയല്‍ കാര്‍ഡ് വിതരണോദ്ഘാടനം, മികച്ച ബി.എല്‍.ഒ മാര്‍ക്കുളള അംഗീകാര പത്രം കൈമാറല്‍, മികച്ച ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബ്, മുതിര്‍ന്ന വോട്ടര്‍മാരെ ആദരിക്കല്‍, ഗവേഷണ കേന്ദ്രം വിദ്യാര്‍ത്ഥികളുടെ ഗോത്ര കലാരൂപം അവതരണം എന്നിവ നടന്നു. എ.ഡി.എം എന്‍.ഐ ഷാജു, ഡെപ്യൂട്ടി കലക്ടര്‍മാരായ, റെജി.പി. ജോസഫ്, കെ.അജീഷ്, എ.നിസാം, കെ. ദേവകി, തഹസില്‍ദാര്‍മാരായ എം.ജെ അഗസ്റ്റിന്‍, ആര്‍.എസ് സജി, വി.കെ. ഷാജി, ഗോത്ര പഠന ഗവേഷണ കേന്ദ്രം ഡയറക്ടര്‍ സി. ഹരികുമാര്‍, ഇ.എല്‍. സി കോ-ഓര്‍ഡിനേറ്റര്‍ രാജേഷ് കുമാര്‍ എസ് തയ്യത്ത്, ഉദ്യോഗസ്ഥര്‍, തെരഞ്ഞെടുപ്പ് വിഭാഗം ജിവനക്കാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.