ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങള്‍ പഠിക്കുന്നതിന് ജില്ലയില്‍ ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച വിവിധ ഗ്രാമപഞ്ചായത്തുകളില്‍ കര്‍ണ്ണാടക തദ്ദേശ സ്ഥാപന പ്രതിനിധികള്‍ സന്ദര്‍ശനം നടത്തി. കിലയുടെ നേതൃത്വത്തില്‍ മൈസൂരില്‍ നടത്തിയ ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ ശില്‍പ്പശാലയുടെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് പഠിക്കുന്നതിന് മുട്ടില്‍, മീനങ്ങാടി, നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തുകളിലാണ് സംഘം എത്തിയത്.

വിവിധ ഗ്രാമപഞ്ചായത്തുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട അധ്യക്ഷന്‍മാര്‍, പഞ്ചായത്ത് ഡെവലപ്മെന്റ് ഓഫീസര്‍മാര്‍, താലൂക്ക് പഞ്ചായത്ത് ഓഫീസര്‍മാര്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. ഓഫീസ് സംവിധാനം, ഫ്രണ്ട് ഓഫീസ് പ്രവര്‍ത്തനങ്ങള്‍, പൊതു സേവനം നല്‍കുന്നതിലെ ഗുണമേന്മ, മറ്റ് പ്രവര്‍ത്തനങ്ങള്‍ സംഘം വിലയിരുത്തി. ഡോ.പ്രമോദ്, കില ഐ.എസ്.ഒ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍മാരായ എ.എം റാഷിദ്, ഈശ്വര്‍ നമ്പൂതിരി, പി.ബീത്തു, കെ.ശ്രീറിഷ, നിഹല്‍ റഷാബ് തുടങ്ങിയവര്‍ സന്ദര്‍ശനത്തിന് നേതൃത്വം നല്‍കി.