പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങളില്‍ നിന്നും ശബരിമലയെയും പൂങ്കാവനത്തെയും സംരക്ഷിക്കുന്നതിനായി എന്‍സിസിയുടെ ആഭിമുഖ്യത്തില്‍ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്റ്റിക്കറുകള്‍ പതിപ്പിച്ചു. ശരണപാത പവിത്രമായി സൂക്ഷിക്കാം എന്ന് രേഖപ്പെടുത്തിയിട്ടുള്ള സ്റ്റിക്കറുകള്‍ മാര്‍ത്തോമ ഹൈസ്‌കൂള്‍, കാതോലിക്കേറ്റ് കോളേജ്, അങ്ങാടിക്കല്‍ എസ്എന്‍വി, സെന്റ് ജോര്‍ജ് കൈപ്പട്ടൂര്‍ എന്നീ വിദ്യാലയങ്ങളിലെ എന്‍സിസി േകഡറ്റുകളാണ് പതിപ്പിച്ചത്.പരിപാടിയുടെ ഉദ്ഘാടനം ആന്റോ ആന്റണി എംപി നിര്‍വഹിച്ചു. മുനിസിപ്പ ല്‍ വൈസ് ചെയര്‍മാന്‍ പി.കെ.ജേക്കബ്, സെക്കന്‍ഡ് ഓഫീസര്‍മാരായ ജോര്‍ജ് ബിനുരാജ്, മനോജ്, സുനീഷ്, സൈനിക ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തീര്‍ഥാടന കാലത്ത് ഇരുമുടിക്കെട്ടില്‍ പ്ലാസ്റ്റിക് കവറുകള്‍ ഒഴിവാക്കി പകരം പേപ്പര്‍ കവറുകളും തുണിസഞ്ചികളും ഉപയോഗിക്കണം. പമ്പയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കരുത്, പമ്പ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുക തുടങ്ങിയ സന്ദേശങ്ങളാണ് സ്റ്റിക്കറി ല്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.