കോട്ടയം: തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവാർപ്പ് കുടുംബാരോഗ്യ കേന്ദ്രത്തിൽ നിർമ്മിച്ച മെഡിക്കൽ ലബോറട്ടറി പ്രവർത്തനം ആരംഭിച്ചു. സഹകരണ-തുറമുഖം വകുപ്പ് മന്ത്രി വി. എൻ. വാസവൻ ഉദ്ഘാടനം നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അജയൻ കെ മേനോൻ അധ്യക്ഷത വഹിച്ചു .ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രശ്മി പ്രസാദ്, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ സി.ടി രാജേഷ്, കെ.ആർ അജയ്, പി.എസ് ഷീനാമോൾ , ബ്ലോക്ക് പഞ്ചായത്ത് അംഗം എ.എം ബിന്നു, പഞ്ചായത്ത് അംഗങ്ങൾ, മെഡിക്കൽ ഓഫീസർ ഡോ.എസ് .രാജേഷ് , മുതിർന്ന അഭിഭാഷകൻ അഡ്വ.സത്യവാൻ നായർ എന്നിവർ പങ്കെടുത്തു.