ലാബ് ടെക്‌നീഷ്യന്‍ നിയമനം
കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയിലേക്ക് ലാബ് ടെക്‌നീഷ്യന്‍ ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നു. യോഗ്യത ഡി.എം.എല്‍.ടി അല്ലെങ്കില്‍ ബി.എസ്.സി എം.എല്‍.ടി, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. പ്രായപരിധി 40 വയസ്സ്. ഒരു വര്‍ഷത്തിലധികം പ്രവൃത്തി പരിചയം അഭികാമ്യം. ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 8 ന് രാവിലെ 11 ന് വൈത്തിരി താലൂക്ക് ആശുപത്രിയില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ അസ്സല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോണ്‍: 04936 256 229.
ലൈബ്രേറിയന്‍ നിയമനം
മേപ്പാടി കുന്നമ്പറ്റ ലൈബ്രറിയില്‍ പാര്‍ട്ട് ടൈം ലൈബ്രേറിയന്‍ നിയമനത്തിനുള്ള അഭിമുഖം ഫെബ്രുവരി 6 ന് രാവിലെ 11 ന് മേപ്പാടി പഞ്ചായത്ത് ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രായം, സ്ഥിര താമസം തെളിയിക്കുന്ന രേഖകള്‍ എന്നിവയുമായി ഹാജരാകണം.
അധ്യാപക നിയമനം
വാകേരി ഗവ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ എച്ച്.എസ്.ടി ഫിസിക്കല്‍ സയന്‍സ് താത്കാലിക അധ്യാപക നിയമനം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകള്‍, ബയോഡാറ്റയുമായി ജനുവരി 31 ന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍: 04936 229005.