സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്പ്മെന്റ് (KIED) ഇൻകുബേഷൻ സെന്റർ ആരംഭിക്കുന്നു. അങ്കമാലിയിലുള്ള KIED ഇന്റെ എന്റർപ്രൈസ് ഡെവലപ്പ്മെന്റ് സെന്റർ (EDC), ഇൽ ആണ് ഇൻകുബേഷൻ ആരംഭിക്കുന്നത്. പ്രാരംഭ ഘട്ടത്തിലുള്ള സ്റ്റാർട്ടപ്പുകൾക്കും അതുപോലെ തന്നെ കേരളത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന MSME- കൾക്കും ഇൻകുബേഷനായി അപേക്ഷിക്കാം.
ഇൻകുബേഷനായി 21 ക്യുബിക്കിൾ സ്പേസുകൾ: സഹകരണം, സർഗ്ഗാത്മകത, ഉൽപ്പാദനക്ഷമത എന്നിവ പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണ് അത്യാധുനിക ഇൻകുബേഷൻ/ വർക്ക്സ്പേയ്സ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
5,000/- രൂപ ആണ് ഒരു ക്യുബിക്കിലിനുള്ള ഫീസ് (GST ഉൾപ്പെടെ). താത്പര്യമുള്ളവർ ഓൺലൈനായി www.kied.info/incubation/ ൽ ഫെബ്രുവരി 3 ന് മുൻപ് അപേക്ഷ സമർപ്പിക്കേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്നവർ മാത്രം ഫീസ് അടച്ചാൽ മതി. കൂടുതൽ വിവരങ്ങൾക്ക്: 0484 2532890/ 0484 2550322/ 9567538749.