2023-24 അദ്ധ്യയന വർഷത്തെ കീം (മെഡിക്കൽ) പ്രവേശനവുമായി ബന്ധപ്പെട്ട് പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഫീസ് ഒടുക്കിയിട്ടുളളവരിൽ റീഫണ്ടിന് അർഹതയുള്ള വിദ്യാർഥികൾക്ക് തുക ബാങ്ക് അക്കൗണ്ട് വഴി തിരികെ നൽകുന്നതിനുളള നടപടികൾ ആരംഭിച്ചു.
റീഫണ്ടിന് അർഹതയുളള വിദ്യാർഥികളുടെ ലിസ്റ്റ് വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. റീഫണ്ട് ലഭിക്കാൻ അർഹതയുള്ള വിദ്യാർത്ഥികൾക്ക് www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ ‘KEAM 2023 Candidate Portal’ എന്ന ലിങ്കിൽ അവരവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഫെബ്രുവരി 11 നു വൈകിട്ട് അഞ്ചു വരെ ഓൺലൈനായി സമർപ്പിക്കാം. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ് സൈറ്റിലെ വിജ്ഞാപനം കാണുക.