കേരള സംസ്ഥാന വെറ്റിനറി കൗണ്‍സില്‍ തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 30ന് നടത്തുന്നു.  കൗണ്‍സിലിലേയ്ക്ക് നാല് അംഗങ്ങളെയാണ് തിരഞ്ഞെടുക്കുന്നത്.  കേരളത്തിലെ 14 ജില്ലകളിലും പോളിംഗ് സ്റ്റേഷനുകള്‍ ഉണ്ടാകും.  രാവിലെ എട്ടു മുതല്‍ വൈകുന്നേരം നാലു വരെയാണ് വോട്ടെടുപ്പ്.  ഇലക്ടറല്‍ റോളില്‍ പേരുള്ള എല്ലാ വെറ്റനിനറി ഡോക്ടര്‍മാര്‍ക്കും വോട്ട് ചെയ്യാം.  ഏതെങ്കിലും അംഗീകൃത ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് ഹാജരാക്കണം.
തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളില്‍ മൃഗസംരക്ഷണ ഓഫീസും കൊല്ലം, പത്തനംതിട്ട, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ജില്ലാ മൃഗാശുപത്രികളും, കോട്ടയം ജില്ലയില്‍ വയസ്‌കരക്കുന്ന് കാഫ് ഫീഡ് സബ്‌സിഡി പ്രോഗ്രാം ഓഫീസ്, എറണാകുളത്ത് ആലുവ മൃഗസംരക്ഷണ പരിശീലന കേന്ദ്രം, തൃശൂര്‍, വയനാട് ജില്ലകളില്‍ അതത് വെറ്ററിനറി കോളേജുകള്‍, കോഴിക്കോട് പ്രാദേശിക മൃഗസംരക്ഷണ കേന്ദ്രം (വയനാട് റോഡ്), കാസര്‍ഗോഡ് തായലങ്ങാടി ആനിമല്‍ ഡിസീസ് കണ്‍ട്രോള്‍ പ്രോജക്ട് ഓഫീസ് എന്നിവയായിരിക്കും പോളിംഗ് സ്റ്റേഷനുകള്‍.  തെരഞ്ഞെടുപ്പ് ഫലം അന്ന് വൈകീട്ട് പ്രഖ്യാപിക്കും.  എല്ലാ വെറ്റനിനറി ഡോക്ടര്‍മാരും വോട്ടവകാശം വിനിയോഗിക്കണമെന്ന് റിട്ടേണിംഗ് ഓഫീസര്‍ ഡോ. പി.കെ. സദാനന്ദന്‍ അഭ്യര്‍ത്ഥിച്ചു.