കേരളത്തിന്റെ ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെയും, പോഷകാഹാര ലഭ്യതയുടെയും നട്ടെല്ലായ ക്ഷീരമേഖലയെ ശാക്തീകരിക്കുന്നതിൽ വലിയ മുന്നേറ്റങ്ങളാണ് സംസ്ഥാന സർക്കാർ നടത്തുന്നത്.
പ്രത്യേക കന്നുകുട്ടി പരിപാലന പദ്ധതിയെ കൂടുതൽ കർഷക സൗഹാർദ്ദമാക്കി പരിഷ്കരിക്കാനുള്ള നടപടികളാണ് കൈക്കൊള്ളുന്നത്. ഈ പദ്ധതിയിൽ പ്രത്യേക പരിശീലനം ലഭിച്ച കുടുംബശ്രീ അംഗങ്ങളെ (A-ഹെൽപ് കർമസേന/ പശുസഖി), നിയോഗിച്ച് കന്നുകുട്ടികളുടെ വളർച്ച പരിശോധിച്ച് തീറ്റയും ധാതുലവണങ്ങളും വിരമരുന്ന് നൽകുന്നു. കന്നുകുട്ടി പരിപാലന പദ്ധതി വിപുലീകരിക്കുന്നതിന്റെ ഭാഗമായി, കന്നുകുട്ടിയുടെ വളർച്ചയ്ക്ക് ആനുപാതികമായി തീറ്റ നൽകാൻ ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇൻസെന്റീവ് ലഭ്യമാക്കാൻ പ്രത്യേക സോഫ്റ്റ് വെയർ തയ്യാറാക്കിയിട്ടുണ്ട്.
തദ്ദേശ സ്ഥാപനങ്ങളുടെ ധനസഹായത്തോടെ 43 ക്ഷീരഗ്രാമം പദ്ധതികൾ നടപ്പാക്കി. കൂടാതെ, 136 പുതിയ ക്ഷീരഗ്രാമങ്ങൾ ആരംഭിച്ചു. 16 കിടാരി പാർക്കുകൾ ആരംഭിച്ചു, ഇതിൽ 50 കിടാരികൾ അടങ്ങുന്ന 16 യൂണിറ്റുകൾ സ്ഥാപിച്ചു.
കുടുംബശ്രീ മുഖേന ആടുഗ്രാമം പദ്ധതി വഴി 8,920 യൂണിറ്റുകൾ ആരംഭിച്ചു. ആടുവളർത്തൽ സംരംഭങ്ങൾക്ക് ഓരോ യൂണിറ്റിനും 50,000 രൂപ മൂലധന സബ്‌സിഡി നൽകി. 2023-2024 സാമ്പത്തിക വർഷം വരെ കുടുംബശ്രീ ഈ പദ്ധതി ഏറ്റെടുത്ത് നടത്തി.
ഡയറി യൂണിറ്റുകൾ സ്ഥാപിക്കാൻ കുടുംബശ്രീ യൂണിറ്റുകൾക്ക് ഒരു യൂണിറ്റിന് 2018 ലക്ഷം രൂപ മൂലധന സബ്‌സിഡി നൽകി ക്ഷീരസാഗരം പദ്ധതി വഴി 9,997 യൂണിറ്റുകൾ ആരംഭിച്ചു. ഇതും 2023-2024 സാമ്പത്തിക വർഷം വരെ കുടുംബശ്രീ ഏറ്റെടുത്ത് നടത്തി. ഗ്രാമീണവികസനത്തിനും ഭക്ഷ്യസുരക്ഷയ്ക്കും വലിയ സംഭാവനകളാണ് ക്ഷീരമേഖലയിൽ യാഥാർത്യമാകുന്നത്.
കരുത്തോടെ കേരളം- 84