കേരള നിയമസഭയുടെ യുവജനക്ഷേമവും യുവജനകാര്യവും സംബന്ധിച്ച സമിതി ഒക്‌ടോബര്‍ 31ന് രാവിലെ 10.30ന് കൊല്ലം ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും.
യോഗത്തില്‍ സ്‌പോര്‍ട്‌സ്, യുവജനക്ഷേമം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് വ്യക്തികള്‍ക്കും സംഘടനാ പ്രതിനിധികള്‍ക്കും സമിതി മുമ്പാകെ ഹാജരായി പരാതികളും നിര്‍ദ്ദേശങ്ങളും നേരിട്ട് ബോധിപ്പിക്കാം.