ഡ്രൈവിംഗ് ലൈസൻസ്, ലേണേഴ്സ് ലൈസൻസ് സംബന്ധിച്ച സേവനങ്ങൾ നൽകാൻ നിഷ്കർഷിച്ചിരിക്കുന്ന ഫോം നം. IA യിൽ GSR 240 (E) തീയതി 31.03.2021 പ്രകാരം കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിൽ മാറ്റം വരുത്തുകയും അപേക്ഷകന്റെ കളർ വിഷൻ സ്റ്റാൻഡേർഡ് ഇഷിഹാര ചാർട്ട് ഉപയോഗിച്ച് പരിശോധിച്ച് കഠിനമായതോ പൂർണ്ണമായതോ ആയ വർണ്ണാന്ധത ഇല്ല എന്ന് ഫോം നം. 1A യിൽ Registered Medical Practitioner സർട്ടിഫൈ ചെയ്യണമെന്ന് കൂട്ടിച്ചേർക്കുകയും ചെയ്തിട്ടുണ്ട്. ഈ സേവനങ്ങൾ അപേക്ഷിക്കുന്ന അവസരത്തിൽ പൊതുജനങ്ങൾ ദയവായി പരിഷ്കരിച്ച  ഫോം നം. IA ഉപയോഗിക്കണമെന്നും അല്ലെങ്കിൽ സേവനങ്ങൾ തടസപ്പെടുമെന്നും ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു.