നിയമനം നേടുന്നവരിൽ7പേർ പട്ടികജാതി വിഭാഗക്കാർ

കൊച്ചിൻ ദേവസ്വം ബോർഡിന്റെ ചരിത്രത്തിൽ ആദ്യമായി7പട്ടികജാതിക്കാർ ഉൾപ്പെടെ54അബ്രാഹ്മണ ശാന്തിമാരെ നിയമിക്കുന്നു.പി എസ് സി മാതൃകയിൽ ഒ.എം.ആർ പരീക്ഷയും,അഭിമുഖവും നടത്തിയാണ് ശാന്തി തസ്തികയിലേക്കുള്ള നിയമനപട്ടിക ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് തയ്യാറാക്കിയത്.അഴിമതിക്ക് അവസരം നൽകാതെ മെറിറ്റ് പട്ടികയും,സംവരണ പട്ടികയും ഉൾപ്പെടുത്തിയാണ് നിയമന പട്ടിക തയ്യാറാക്കിയതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.ആകെ70ശാന്തിമാരെ നിയമിക്കുന്നതിനാണ് ശുപാർശ ചെയ്തിരിക്കുന്നത്.പിന്നാക്കവിഭാഗങ്ങളിൽ നിന്ന് നിയമനപട്ടികയിൽ ഇടം നേടിയ54പേരിൽ31പേർ മെറിറ്റ് പട്ടികയിൽ ഉൾപ്പെട്ടവരാണ്.മുന്നോക്ക വിഭാഗത്തിൽ നിന്ന്16പേർ മാത്രമേ മെറിറ്റ് പട്ടിക പ്രകാരം ശാന്തി നിയമനത്തിന് യോഗ്യത നേടിയുള്ളൂവെന്ന് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ചെയർമാൻ എം.രാജഗോപാലൻ നായർ അറിയിച്ചു.ഈഴവ വിഭാഗത്തിൽ നിന്ന് ശാന്തി നിയമന പട്ടികയിൽ ഇടം നേടിയ34പേരിൽ27പേരും മെറിറ്റ് അടിസ്ഥാനത്തിലാണ് നിയമനത്തിന് അർഹരായത്.ഒബിസി വിഭാഗത്തിൽ നിന്ന് നിയമനത്തിന് അർഹരായ7പേരിൽ2പേരും,ധീവര സമുദായത്തിലെ4പേരിൽ2പേരും മെറിറ്റ് അടിസ്ഥാനത്തിലാണ് നിയമനത്തിന് യോഗ്യത നേടിയത്.ഹിന്ദു നാടാർ,വിശ്വകർമ്മ സമുദായങ്ങളിൽ നിന്നുള്ള ഒരാൾ വീതവും ശാന്തി നിയമനത്തിന് അർഹരായി.ഇത്രയധികം അബ്രാഹ്മണരെ ശാന്തിമാരായി നിയമിക്കുന്നതും,പട്ടിക ജാതി വിഭാഗത്തിൽ നിന്ന് ഏഴ് പേരെ ശാന്തിമാരെ നിയമിക്കുന്നതും കൊച്ചിൻ ദേവസ്വം ബോർഡിന്റെ ചരിത്രത്തിൽ ആദ്യമായാണ്.തന്ത്രി മണ്ഡലം,തന്ത്രി സമാജം എന്നിവയിൽ നിന്ന് ഉൾപ്പെടെയുള്ള പ്രമുഖരായ തന്ത്രിമാർ ഉൾപ്പെട്ട ബോർഡാണ് ഇന്റർവ്യൂ നടത്തിയത്.നേരത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ6ദളിതരടക്കം36അബ്രാഹ്മണ ശാന്തിമാരെ നിയമിച്ചിരുന്നു.