കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം 25 സെന്റിന് താഴെയുള്ള സൗജന്യ ഭൂമി തരം മാറ്റത്തിന് അർഹതയുള്ള കേസുകളുടെ തിരുവനന്തപുരം റവന്യൂ ഡിവിഷൻ പരിധിയിൽ വരുന്ന തിരുവനന്തപുരം, നെയ്യാറ്റിൻകര, ചിറയിൻകീഴ്, വർക്കല താലൂക്കുകളിലെ ഫയൽ അദാലത്ത് സിവിൽ സ്റ്റേഷനിലെ കോൺഫറൻസ് ഹാളിൽ നടന്നു. സൗജന്യഭൂമി തരം മാറ്റത്തിന് അർഹതയുള്ള 5250 അപേക്ഷകളിൽ 2300 ഓളം അപേക്ഷകൾ തീർപ്പാക്കിയതായി റവന്യൂ ഡിവിഷണൽ ഓഫീസർ അറിയിച്ചു.