വല്ലപ്പുഴ ഗ്രാമപഞ്ചായത്തില്‍ രണ്ടാം വിള നെല്ല് സംഭരണം ആരംഭിച്ചു. ചെറുകോട് ഈത്തപിടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ അബ്ദുല്‍ ലത്തീഫ് ഉദ്ഘാടനം നിര്‍വഹിച്ചു. മണലി പാടശേഖരത്തില്‍നിന്നാണ് ആദ്യ ലോഡ് കയറ്റിയത്. കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, പാടശേഖര സമിതി സെക്രട്ടറി എം.ടി കുഞ്ഞുമുഹമ്മദ്, കൃഷി ഓഫീസര്‍ യു.പി ദീപ, കൃഷി അസിസ്റ്റന്റ് ജീന, എന്നിവര്‍ പങ്കെടുത്തു. കൊയ്ത്തു കഴിഞ്ഞ പാടശേഖരങ്ങളിലെ നെല്ല് ഇതിനോടകം കയറ്റി തുടങ്ങി.