അട്ടപ്പാടി ഗവ കോളജിലെ ഇലക്ട്രല്‍ ലിറ്ററസി ക്ലബിന്റെയും സ്വീപ്പ് പാലക്കാടിന്റെയും നേതൃത്വത്തില്‍ വോട്ടവകാശത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി തയ്യാറാക്കുന്ന മാഗസിനിലേക്ക് ജില്ലയിലെ സ്‌കൂള്‍, കോളെജ് വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും കലാസൃഷ്ടികള്‍ അയക്കാം. ജനാധിപത്യത്തില്‍ വോട്ടവകാശവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍, കഥകള്‍, അഭിപ്രായങ്ങള്‍, വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യം എന്നിവയാണ് അയക്കേണ്ടത്.
സൃഷ്ടികള്‍ ഫെബ്രുവരി 28 നകം sveeppalakkad2023@gmail.com, elcrgm@gmail.com ല്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: ആഷ ടി. രാജന്‍: 8593878242, അനന്തു: 8590472043, അസ്‌ലിഹ്: 9745270356, കൃഷ്ണ: 9747195537.