വിദ്യാഭ്യാസ-ആരോഗ്യമേഖലക്ക് ഊന്നല്‍ നല്‍കി ജില്ലാ പഞ്ചായത്ത് വികസന സെമിനാര്‍. ജില്ലാ പഞ്ചായത്ത് നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ക്കും ആരോഗ്യമേഖലയില്‍ ജില്ലാ ആയുര്‍വേദ-ഹോമിയോ സേവനങ്ങള്‍ മെച്ചപ്പെടുത്താനുളള പദ്ധതികള്‍ക്കും കരട് പദ്ധതി രേഖയില്‍ മുന്‍ഗണന നല്‍കുന്നുണ്ട്. ആസൂത്രണ ഭവനിലെ എ.പി.ജെ ഹാളില്‍ നടന്ന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ബിന്ദു അധ്യക്ഷയായി.
കരട് പദ്ധതി രേഖയുടെ പ്രകാശനം സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷ തമ്പി പദ്ധതി അവതരിപ്പിച്ചു. സെമിനാറില്‍ വര്‍ക്കിംഗ് ഗ്രൂപ്പുകളായി തിരിഞ്ഞ് ചര്‍ച്ച നടത്തി. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഭാരവാഹികളായ എം.മുഹമ്മദ് ബഷീര്‍, ജുനൈദ് കൈപ്പാണി, സീതാ വിജയന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സുരേഷ് താളൂര്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ മംഗലശ്ശേരി നാരായണന്‍, ജില്ലാപഞ്ചായത്ത് സെക്രട്ടറി ഇന്‍ ചാര്‍ജ് എ.കെ സുനില തുടങ്ങിയവര്‍ സംസാരിച്ചു. ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍മാര്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.