കേരള യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്‌റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ ലൈബ്രറി റഫറന്‍സ് ഹാള്‍, ഫിറ്റ്‌നസ് സെന്റര്‍ എന്നിവയുടെ ഉദ്ഘാടനവും ഓറിയെന്റഷന്‍ ക്ലാസ്സും കേരള യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ ഡോ കെ എസ് അനില്‍കുമാര്‍ നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. എ മോഹനകുമാര്‍ അധ്യക്ഷനായി. കൊട്ടാരക്കര യു ഐ ടി പ്രിന്‍സിപ്പല്‍ ഡോ എന്‍ ശശികുമാര്‍ പി ടി എ വൈസ് പ്രസിഡന്റ് ആര്‍ മനോജ്, പി ടി എ സെക്രട്ടറി താരിഫ് കബീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.