ഗൃഹ നിർമ്മാണത്തിനായി ദേശസാൽകൃത/ ഷെഡ്യൂൾ ബാങ്ക്/ കേന്ദ്ര/ സംസ്ഥാന ഗവൺമെന്റുകൾ അംഗീകൃത ധനകാര്യ സ്ഥാപനങ്ങൾ (കെ.എസ്.എഫ്.ഇ, എൽ.ഐ.സി)/ സർക്കാർ അംഗീകൃത സഹകരണ ബാങ്കിൽ നിന്നും ഭവന വായ്പ ലഭിക്കുന്ന മൂന്ന് സെന്റ് ഭൂമിയെങ്കിലും സ്വന്തമായുള്ള ഇടത്തരം വരുമാനത്തിൽപ്പെട്ട തിരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കൾക്ക് വായ്പ ഗഡുക്കൾ അനുവദിക്കുന്ന മുറയ്ക്ക് വായ്പ തുകയുടെ 25 ശതമാനം/ പരമാവധി മൂന്നു ലക്ഷം രൂപയുടെ സർക്കാർ സബ്സിഡി ഘട്ടം ഘട്ടമായി അനുവദിക്കുന്ന ലോൺ ലിങ്ക്ഡ് സബ്സിഡി സ്കീം എന്ന പുതിയ പദ്ധതി ഭവന നിർമ്മാണ ബോർഡ് മുഖേന നടപ്പിലാക്കുന്നു. ആയതിനായുള്ള അപേക്ഷ ഭവന നിർമ്മാണ ബോർഡിന്റെ വെബ്സൈറ്റ് (www.kshb.kerala.gov.in) മുഖേന 2024 ഫെബ്രുവരി 29 വരെ ഓൺലൈൻ വഴി അപേക്ഷ നൽകാവുന്നതാണ്.