തളിയക്കോണം സ്റ്റേഡിയം വെസ്റ്റ് ലിങ്ക് റോഡിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിച്ചു. മുൻ ഇരിങ്ങാലക്കുട എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 6 ലക്ഷം രൂപ വിനിയോഗിച്ചാണ് തളിയക്കോണം സ്റ്റേഡിയം വെസ്റ്റ് ലിങ്ക് റോഡ് നിർമ്മിച്ചിരിക്കുന്നത്.

ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സുജാ സഞ്ജീവ് കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ടി.കെ ജയാനന്ദൻ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെയ്സൺ പാറേക്കാടൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.സി ഷിബിൻ, വാർഡ് കൗൺസിലർമാരായ പി.ടി ജോർജ്, മുനിസിപ്പൽ എഞ്ചിനീയർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.