താനൂർ നഗരസഭയിൽ ഹാർബർ എഞ്ചിനിയറിംഗിന്റെ 82.30 ലക്ഷം രൂപ ചെലവഴിച്ച് പുതുതായി നിർമ്മിച്ച ചാഞ്ചേരി കുണ്ടിൽപീടിക റോഡിന്റെ ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ നിർവഹിച്ചു. നഗരസഭ കൗൺസിലർ പി.ടി. അക്ബർ അധ്യക്ഷത വഹിച്ചു. റോഡിനായി സ്ഥലം വിട്ടുനൽകിയ എൻ ബാവ, ബാലകൃഷ്ണൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
നഗരസഭാ കൗൺസിലർമാരായ റൂബി ഫൗസി, രുഗ്മാണി സുന്ദരൻ, ആരിഫ സലിം, ഇ കുമാരി, സുചിത്ര , ഫ്രൊഫസർ വി.പി. ബാബു, എ.പി. സുബ്രമണ്യൻ, മേപ്പുറത്ത് ഹംസു, കെ.വിവേകാനന്ദൻ എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി വോയ്സ് ഓഫ് മലബാർ ഒരുക്കിയ നൃത്ത സംഗീത നിശയും കുട്ടികളുടെ വിവിധ കലാ പരിപാടികളും നടന്നു.